കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍ ഡിവൈഡറില്‍ ഇടിച്ചു നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. തായന്നൂര്‍ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്.അപകടത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.