മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്തതിന് പിന്നാലെ വിദ്യാർഥി കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. മണിപ്പാൽ എംസിഎച്ച്പി കോളജിലാണ് സംഭവം. മൂന്നാം വർഷ ബിരുദ വിദ്യാർഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്.വാർഷിക പരീക്ഷ എഴുതുന്നതിനിടെ സുമൻ മൊബൈൽഫോൺ ഉപയോഗിച്ചത് ശ്രദ്ധയിൽ പെട്ട അധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുമൻ കോളജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടുകയായിരുന്നു.