വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

0

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന് തിരിച്ചടി. ജെയ്‌സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അന്വേഷണവുമായി ജെയ്‌സണ്‍ ജോസഫ് സഹകരിക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വെച്ചാണ് നിയമവിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ നേതാവ് മര്‍ദ്ദിച്ചത്.

ജെയ്‌സണ്‍ ജോസഫ് നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് ജെയ്‌സണ്‍ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. സിപിഎം പെരുനാട് ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് ജെയ്‌സണ്‍ ജോസഫ്.

Leave a Reply