സിദ്ധാര്‍ത്ഥന്റെ മരണം: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും പാലക്കാട് സ്വദേശിയുമായ അഖിലിനെയാണ് പാലക്കാട് നിന്ന് അറസ്റ്റിലായത്. ഇതോടെ, കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എന്നാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ പ്രസിഡന്റ് അരുണ്‍ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്.സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം 18 പേര്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. ഇതില്‍ 11 പേര്‍ ഒളിവിലാണ്. റാഗിങ്, ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here