‘നിര്‍ദോഷം എന്ന് തോന്നാം, അപകടം നടന്ന ശേഷം ആരും അറിയാതെ ആള്‍ക്കൂട്ടത്തിലേക്ക് മറയും’; കാല്‍നടക്കാര്‍ക്ക് മുന്നറിയിപ്പ്

0

തിരുവനന്തപുരം: റോഡില്‍ വാഹനയാത്രക്കാരെ പോലെ തന്നെ കാല്‍നടയാത്രക്കാര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. റോഡിലൂടെ ശ്രദ്ധിച്ചാണ് നടക്കുന്നതെന്ന് കാല്‍നടയാത്രക്കാരും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിര്‍ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത്. അതിനാല്‍ കാല്‍നടയാത്രക്കാര്‍ നിരത്തില്‍ ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘നിര്‍ദോഷം എന്ന് തോന്നിയേക്കാവുന്ന കാല്‍നടയാത്രക്കാരന്റെ അശ്രദ്ധമായ ചെറിയ ഒരു ചലനമായിരിക്കാം ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നയിക്കുന്നത്. ആരുടെയും ശ്രദ്ധയില്‍ പെടാതെ അയാള്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് മറയുകയും ചെയ്യും.നിരത്തില്‍ ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും പെരുമാറുക എന്നുള്ളത് പരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ ബാധ്യതയും കടമയുമാണ്..!’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply