മസാജ് പാർലർ കേന്ദ്രീകരിച്ച് ലഹരി വില്പന; എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍

0

കൊച്ചി: മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. നെട്ടൂര്‍ സ്വദേശി ചാത്തന്‍കേരി പറമ്പില്‍ വീട്ടില്‍ ഷബീക്കി (36) നെയാണ് അറസ്റ്റ് ചെയ്തത്. വൈറ്റില തൈക്കൂടത്ത് പ്രവർത്തികുന്ന ഗ്രീന്‍ ടച്ച് മസാജ് പാര്‍ലര്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇയാളുടെ ലഹരി വില്പന. അറസ്റ്റ് ചെയ്തപ്പോൾ ഇയാളുടെ കൈവസം നിന്നും 45 ഗ്രാം എം.ഡി.എം.എ.യും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.

പരിശോധനവേളയില്‍ ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്.

അതേസമയം, അടുത്തിടെ ജില്ലയിലെ മസാജ് പാര്‍ലറുകളില്‍ മാത്രമായി നടത്തിയ പരിശോധനകളില്‍നിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം എം.ഡി.എം.എ., ഒരു ബുള്ളറ്റ് എന്നിങ്ങനെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായി എക്‌സൈസ് വ്യക്തമാക്കി.

എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ ടെന്നിമോന്‍ നല്‍കിയ വിവരപ്രകാരം എൈക്‌സസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, അസിസ്റ്റന്റ് എൈക്‌സസ് ഇന്‍സ്‌പെക്ടര്‍ ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ ജെനിഷ് കുമാര്‍ സിവില്‍ എൈക്‌സസ് ഓഫീസര്‍ മനോജ്, ശ്രീകുമാര്‍, ബദര്‍ അലി, മേഘ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

Leave a Reply