കൊച്ചി: സീറ്റ് ബെല്‍റ്റ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ സീറ്റ് ബെല്‍റ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് ശ്രദ്ധിക്കാറുണ്ടോ? ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
ഗര്‍ഭിണികള്‍ വയര്‍ മുകളിലേക്ക് ഉയര്‍ത്തിയ ശേഷം ബെല്‍റ്റിന്റെ താഴത്തെ ഭാഗം മടങ്ങാതെ ഇടുക. അതിനു ശേഷം തോളിലെ ബെല്‍റ്റ് ഭാഗം മുകളിലേക്കു വലിച്ചു തയ്യാറാക്കണം. ഷോള്‍ഡര്‍ ബെല്‍റ്റ് നെഞ്ചിന്റെ മദ്ധ്യ ഭാഗത്തു കൂടെ ഇട്ട് ക്ലിപ്പ് ഇടാനും മറക്കരുത്. വാഹനത്തിന്റെ സീറ്റ് കഴിവതും നിവര്‍ത്തി വയ്ക്കാനും ശ്രദ്ധിക്കണം. മുന്‍വശത്തെ പാസ്സഞ്ചര്‍ സീറ്റിലാണ് ഇരിക്കുന്നതെങ്കില്‍ കഴിയുന്നത്ര സീറ്റ് പിന്നിലേക്ക് നിരക്കി നീക്കി എയര്‍ ബാഗില്‍ കഴിവതും അകലെ ഇരിക്കാന്‍ ശ്രമിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.