ശബരിമല തീർഥാടകരുടെ ബസ് ബൈക്കിലിടിച്ചു; കോട്ടയത്ത് വിദ്യാർഥി മരിച്ചു

0

കോട്ടയം: മിനി ബസും ബൈക്കും കൂട്ടിയിടിച്ചു കോളജ് വിദ്യാർഥി മരിച്ചു. കോട്ടയം രാമപുരത്തിനു സമീപം ചിറകണ്ടത്താണ് അപകടം. ശബരിമല തീർഥാകടകർ സഞ്ചരിച്ച മിനി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

പൈക സ്വദേശി പവൻ (19) ആണ് മരിച്ചത്. പവനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനു ഗുരുതര പരിക്കുണ്ട്.കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply