മറയൂരില്‍ റിട്ട.എസ്‌ഐയെ വെട്ടിക്കൊന്നു; മരുമകന്‍ പിടിയില്‍

0

ഇടുക്കി: സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടുക്കിയില്‍ വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്മണന്റെ സഹോദരിയുടെ മകനാണ് കൊലപ്പെടുത്തിയത്. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം.

മറയൂര്‍ സ്വദേശി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ടായിരുന്നു ലക്ഷ്മണനെതിരായ ആക്രമണം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായാണ് ലക്ഷ്മണന്‍ വിരമിച്ചത്.

Leave a Reply