വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

0

മുംബൈ: വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു.

മുംബൈ ബ്രീന്‍ച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു പങ്കജ് ഉധാസിന്റെ മരണമെന്ന് മകള്‍ നയാബ് ഉധാസ് അറിയിച്ചു. സംസ്‌കാരം നാളെ നടക്കും.ഗസല്‍ രംഗത്തെ അതികായനായി അറിയപ്പെടുന്ന പങ്കജ് ഉധാസ് പിന്നണി ഗാനരംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. മഹേഷ് ഭട്ടിന്റെ നാമിലെ ചിട്ടി ആയി ഹെ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

1980ല്‍ പുറത്തറങ്ങിയ ആഹത് എന്ന ആല്‍ബത്തിലൂടെ പങ്കജ് ഉധാസ് പ്രശസ്തിയിലേക്കുയര്‍ന്നു. തുടര്‍ന്നുവന്ന മുകരാര്‍, തരാനം, മെഹ്ഫില്‍ തുടങ്ങി ആല്‍ബങ്ങളും ഏറെ ജനപ്രീതി നേടി.

ഘായല്‍, മൊഹ്‌റ, സാജന്‍, യെ ദില്ലഗി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here