കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് വാഹനമിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. സുൽത്താൻ ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ വൈകുന്നേരം നാല് മണിയോടെയാണ് അപകടം.
മലപ്പുറം സ്വദേശികളായ ജാസിദ്, ഭാര്യ ഷാഹിന, മകൻ ജുവാൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബാരിക്കേഡുകൾ കൊണ്ടുപോകാനായി എത്തിയ പൊലീസ് ലോറി വന്നിടിക്കുകയായിരുന്നു.അപകടം ഉണ്ടായ ഉടൻ പൊലീസ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഇറങ്ങിയോടി. സംഭവത്തിൽ ൽത്താൻ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.