തിരുവന്തപുരം: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്.അതിന് പിന്നാലെ ആര്‍എസ്പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ബിജെപിയിലെത്തി. അമിത് ഷാ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ബിജെപി പ്രവേശം. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.