പാലക്കാട്: കൊടുവായൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മിഥുന് (19) എന്നിവരാണ് മരിച്ചത്. കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനു സമീപം വെള്ളിയാഴ്ച രാത്രി 10.15-നാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് വിശദാംശങ്ങൾ അറിവായിട്ടില്ലെന്ന് പുതുനഗരം പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.