മൂന്നാർ: പടയപ്പ എന്ന കാട്ടാന ലോറി തടഞ്ഞതോടെ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. സിമൻറ് കയറ്റി വന്ന ലോറിക്ക് മുന്നിലാണ് പടയപ്പ നിലയുറപ്പിച്ചത്.
തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്.