‘ഓപ്പറേഷന്‍ ബേലൂർ മഖ്‌ന’ നാലാം ദിവസത്തിലേക്ക്; ആന മണ്ണുണ്ടി വനമേഖലയിലെന്ന് സിഗ്നൽ

0

മാനന്തവാടി: മാനന്തവാടിയിലിറങ്ങിയ ആനയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. ആന മണ്ണുണ്ടി വനമേഖലയക്ക് സമീപത്തുണ്ടെന്ന് സിഗ്നല്‍ ലഭിച്ചു. ഇന്നലെ ആന രണ്ട് കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിച്ചതെന്നാണ് വിലയിരുത്തല്‍. വനപാലക സംഘം പ്രദേശത്ത് നിലയുറപ്പിച്ചുട്ടുണ്ട്. ആനയെ മയക്കുവെടി വെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാണ് ശ്രമം.

ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതിനാൽ ഇന്നലെ മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ അറിയിച്ചിരുന്നു. വനംവകുപ്പില്‍ നിന്നും 15 സംഘങ്ങളും പൊലീസില്‍ നിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here