‘തോറ്റൂന്ന് മനസിൽ തോന്നിക്കഴിഞ്ഞ പിന്നെ എഴുന്നേക്കാൻ കഴിയൂല്ല’; ‘കടകൻ’ ട്രെയിലർ

0

ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് ഒരുക്കുന്ന ചിത്രം ‘കടകന്റെ ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ. ബോധിയും എസ്കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. നാടൻ തല്ലും ആക്ഷൻ രംഗങ്ങളുമുൾപ്പെടുത്തിയാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ജാസിൻ ജസീൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Leave a Reply