ഗുരുവായൂരപ്പന് ‘സൂര്യമറ’ വഴിപാട് സമർപ്പിച്ചു

0

തൃശൂർ: ഗുരുവായൂരപ്പന് ‘സൂര്യമറ’ വഴിപാട് സമർപ്പിച്ചു. ഗുരുവായൂരപ്പന്റെ ഉത്സവക്കാലത്ത് മാത്രം ശീവേലിക്കും, പള്ളിവേട്ട, ആറാട്ട് സുദിനങ്ങളിലെ കുളപ്രദക്ഷിണം എഴുന്നള്ളിപ്പിനും ഉപയോഗിക്കുന്ന സൂര്യമറ തമിഴ് നാട്ടിലെ ചിദംബരത്താണ് നിര്‍മിച്ചത്.ആനി ബാലകൃഷ്ണൻ എന്ന ഭക്തക്കുവേണ്ടി ദേവസ്വം റിട്ട.മാനേജർ ആർ പരമേശ്വരനാണ് രണ്ട് സൂര്യമറ സമർപ്പിച്ച സമര്‍പ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ ഏറ്റുവാങ്ങി. മാനേജർമാരായ പി സുശീല, കെ പ്രദീപ്ർകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here