ജര്‍മ്മനിയില്‍ നഴ്‌സ്: മലയാളികള്‍ക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 3

0

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ 2024 മാര്‍ച്ച് 3 നകം അപേക്ഷ നല്‍കേണ്ടതാണെന്ന് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

ജനറല്‍ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ബിഎസ്‌സി നഴ്‌സിങ് ,പോസ്റ്റ് ബിഎസ്‌സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയര്‍ന്ന പ്രായപരിധി 39 വയസ്സായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്‌സുമാര്‍ക്കാണ് അവസരം.താത്പര്യമുള്ള നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.

Leave a Reply