ഇനി മഞ്ഞുമ്മൽ ബോയ്സിന്റെ കാലം; ആദ്യ ദിനം നേടിയത് 3.9 കോടി

0

പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ ബോക്സ് ഓഫിസ് കീഴടക്കാൻ മഞ്ഞുമ്മൽ ബോയ്സും. ഗംഭീര അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ഓപ്പണിങ് കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനത്തിൽ 3.9 കോടി രൂപ ചിത്രം കളക്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണ് ഇത്.

കേരളത്തിൽ നിന്ന് മാത്രം 3.35 കോടിയാണ് ചിത്രം നേടിയത്. സൂപ്പർതാരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനെന്ന റെക്കോർഡും മഞ്ഞുമ്മലിനു സ്വന്തം. ആദ്യദിനം 1.47 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ലഭിച്ചിരുന്നു. രണ്ടാം ദിവസത്തിലും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. 893 ഷോകളിൽ നിന്നായി 1.38 കോടിയാണ് രണ്ടാം ദിനം സിനിമയുടെ അഡ്വാൻസ് ബുക്കിങിലൂടെ ലഭിച്ചത്.

സർവൈവർ ത്രില്ലറായി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്. ഗുണ കേവിൽ അകപ്പെട്ടുപോകുന്ന ഒരാളുടേയും അയാളുടെ സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം. യഥാർത്ഥത്തിൽ നടന്ന സിനിമയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Leave a Reply