സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിന് പിഴ

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാര്‍ണിവല്‍ കാറിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്.

കഴിഞ്ഞ ഡിസംബര്‍ 12ന് വൈകീട്ട് നാലിനാണ് കാര്‍ ക്യാമറയില്‍ കുടുങ്ങിയത്. മുണ്ടക്കയം – കുട്ടിക്കാനം റോഡില്‍ വച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്.നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്‌കോര്‍ട്ട് വാഹനമായാണ് അന്ന് ഈ കാര്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ യാത്ര ചെയ്തപ്പോഴാണ് ഈ കാര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply