ട്രെയിനില്‍ തീപിടിച്ചെന്ന് വാര്‍ത്ത; യാത്രക്കാര്‍ പാളത്തിലേക്ക് എടുത്തുചാടി; മറ്റൊരു ട്രെയിന്‍ തട്ടി 12 പേര്‍ മരിച്ചു

0

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here