കേരളത്തില്‍ തിയറ്ററുകള്‍ ഇളക്കിമറിച്ച പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ട് റിലീസ് ചെയ്യുകയാണ്. റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ബാഹുബലി സ്‌റ്റൈലിലാണ് പ്രേമലു തെലുങ്ക് പതിപ്പിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലിയായി നെസ്ലിനും ദേവനന്ദയായി മമിത ബൈജുവുമാണ് പോസ്റ്ററില്‍ പ്രക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ബോക്‌സ് ഓഫീസ് കുലുക്കിയ ചിത്രം തെലുങ്കിലും ഹിറ്റാകുമെന്ന് പ്രതീക്ഷ.എസ്എസ് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയനാണ് ചിത്രം തെലുങ്കുവില്‍ എത്തിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗിരീഷ് എഡിയാണ് സംവിധാനം.ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, മാത്യു, സംഗീത് പ്രതാപ്, അല്‍താഫ് സലീം, മീനാക്ഷി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Home entertainment ‘ബാഹുബലിയായി നെസ്ലിൻ’; തെലുങ്കിൽ ബോക്സ് ഓഫീസ് കുലുക്കാൻ ‘പ്രേമലു’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറൽ