ഒടിടി കീഴടക്കാന്‍ മോഹന്‍ലാലിന്റെ വാലിബന്‍, ഒപ്പം പോച്ചറും: ഈ ആഴ്ചയിലെ റിലീസുകള്‍

0

ഒടിടി കീഴടക്കാന്‍ മോഹന്‍ലാലിന്റെ വാലിബന്‍, ഒപ്പം പോച്ചറും: ഈ ആഴ്ചയിലെ റിലീസുകള്‍
മലൈക്കോട്ടൈ വാലിബന്‍, പോച്ചര്‍ പോസ്റ്റര്‍

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഈ ആഴ്ച ഏറെ ആവേശത്തിന്റേതാണ്. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഒടിടിയിലേക്ക് എത്തുകയാണ്. കൂടാതെ നിമിഷ സജയനും റോഷന്‍ മാത്യുവും ഒന്നിക്കുന്ന പോച്ചറും റിലീസിന് ഒരുങ്ങുകയാണ്. ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന ചിത്രങ്ങള്‍

മലൈക്കോട്ടൈ വാലിബന്‍

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിനു മുന്‍പേ ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഫെബ്രുവരി 23നാണ് വാലിബന്‍ എത്തുക.

പോച്ചര്‍

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന സീരീസാണ് പോച്ചര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സീരീസില്‍ പറയുന്നത് കാട്ടിലെ മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഫെബ്രുവരി 23ന് സീരീസ് എത്തും. ബോളിവുഡ് നടി ആലിയ ഭട്ട് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്.

ദി ഇന്ദ്രാണി മുഖര്‍ജി സ്‌റ്റോറി: ബറീഡ് ട്രൂത്ത്

രാജ്യത്തെ ഞെട്ടിച്ച ഷീന ബോറ കൊലപാതക കേസിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്റി. നെറ്റ്ഫഌക്‌സിലൂടെ ഫെബ്രുവരി 23നാണ് ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിക്കുന്നത്.

അവതാര്‍: ദി ലാസ്റ്റ് എയര്‍ബെന്‍ഡര്‍

നെറ്റ്ഫഌക്‌സ് സീരീസ് ഫെബ്രുവരി 22ന് എത്തും, എട്ട് എപ്പിസോഡുകളാണ് സീരീസിലുള്ളത്. ഗോര്‍ഡന്‍ കോര്‍മീര്‍, ഡല്ലാസ് ലിയു, കയാവെന്റിയോ, അയാന്‍ ഔസ്ലേ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

Leave a Reply