ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍; കേരളം വിട്ട് ആന കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് നീങ്ങി

0

മാനന്തവാടി: വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍. ആന കേരളം വിട്ട് കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് നീങ്ങി. ആന കേരളം കടന്ന് നാഗര്‍ഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ആനയുടെ സ്ഥാനം. ആനയിപ്പോള്‍ സഞ്ചരിക്കുന്നത് കര്‍ണാടക വനത്തിന്റെ കൂടുതല്‍ ഉള്‍വശത്തേക്കാണ്. ആന കൂടുതല്‍ ആക്രമണകാരിയായി ഉള്‍വനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.ശനിയാഴ്ച വനപാലക സംഘം ബേലൂര്‍ മഖ്‌നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂര്‍ മഖ്‌ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് മണ്ണാര്‍ക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘങ്ങള്‍ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് ആനയെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്.

Leave a Reply