ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

0

തിരുവനന്തപുരം: ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി.രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ക്കു മറുപടി പറയാമെന്നും ഡിസിപി അറിയിച്ചു.ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ അമർദീപ്–റബീന ദേവി എന്നിവരുടെ രണ്ടു വയസുള്ള പെണ്‍കുട്ടിയെ കാണാതാകുന്നത്. ഓൾ സെയിന്റ്സ് കോളജിനു സമീപത്തുനിന്നായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അമർദീപ്–റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Leave a Reply