കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കു വെടിവെച്ചു

0

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കടുവയെ മയക്കു വെടിവെച്ചു. കടുവ മയങ്ങിയാല്‍ കടുവയെ വനംവകുപ്പ് കൂട്ടിലേക്ക് മാറ്റും. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കണ്ടത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്.

കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. ആന ഇറങ്ങാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കടുവ കൃഷിയിടത്തിലെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply