കളിക്കിടെ മിന്നലേറ്റു; ഇന്തോനേഷ്യന്‍ താരത്തിന് ദാരുണാന്ത്യം, ഞെട്ടി ഫുട്ബോള്‍ ലോകം

0

ജക്കാര്‍ത്ത: മത്സരം നടന്നു കൊണ്ടിരിക്കേ ഗ്രൗണ്ടില്‍ വച്ച് മിന്നലേറ്റ് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ താരം മരിച്ചു. ഇന്തോനേഷ്യന്‍ ടീമുകളായ എഫ്‌സി ബന്‍ഡങ്- എഫ്ബിഐ സുബാങ് മത്സരത്തിനിടെയാണ് ദാരുണ സംഭവം.

പടിഞ്ഞാറന്‍ ജാവയിലുള്ള സിലിവാങി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. തുടക്കത്തില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മത്സരം പുരോഗമിക്കവേ കാലാവസ്ഥ മോശമായി. എന്നാല്‍ കളി തുടര്‍ന്നു. അതിനിടെയാണ് അപ്രതീക്ഷിത സംഭവം.

35കാരനായ താരമാണ് മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ സഹ താരങ്ങളടക്കമുള്ളവര്‍ ചേര്‍ന്നു ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here