ഏഴ് സീറ്റ് പിടിച്ചെടുത്തു, എല്‍ഡിഎഫിന് നേട്ടം, യുഡിഎഫ് പത്ത്; ബിജെപി മൂന്ന്

0

തിരുവനന്തപുരം: 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഏഴു സീറ്റുകള്‍ പിടിച്ചെടുത്ത എല്‍ഡിഎഫ് 10 ഇടത്ത് വിജയിച്ചു. യുഡിഎഫ് 10 സീറ്റുകളിലും ബിജെപി മൂന്ന് ഇടത്തും വിജയിച്ചു.

10 ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലും 4 മുനിസിപ്പാലിറ്റി വാര്‍ഡിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് എന്നി വാര്‍ഡുകളാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പാലക്കാട് എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട്, തൃശൂര്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാര്‍ക്കുളങ്ങര, കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് എന്നി മൂന്ന് വാര്‍ഡുകളാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍ഡിഎഫിന്റെ മൂന്ന് സീറ്റുകള്‍. പാലക്കാട് പൂക്കോട്ടുകാവ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ചിറ്റൂര്‍ തത്തമംഗലം മുതുകാട് വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയ മറ്റു സീറ്റുകള്‍.

Leave a Reply