പത്തനംതിട്ട: നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സന്‍ ജോസഫ് സാജനെ മൗണ്ട് സിയോണ്‍ ലോ കോളജില്‍ നിന്നു പുറത്താക്കി. കേസില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്‌സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
ജെയ്‌സനെതിരെ കോളജ് അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നാരോപിച്ച് കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. കോളജിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ജെയ്‌സന്‍ ജോസഫിനെ കോളജില്‍നിന്ന് പുറത്താക്കുമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. അതിന് പിന്നാലെയാണ് ജെയ്‌സനെ പുറത്താക്കിയതായി കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചത്.ഡിസംബര്‍ 22-നാണ് ഡിവൈഎഫ്‌ഐ നേതാവായ ജെയ്‌സണ്‍ ജോസഫ് സഹപാഠിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്.