കെഎസ്ആര്‍ടിസി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കോഴിക്കോടുള്ള ഹോട്ടലില്‍ ഉള്ളതായി കണ്ടെത്തത്തിയത്.


ഇന്ന് രാവിലെ ഒന്‍പതു മണിയോടെ കസബ പൊലീസ് ഹോട്ടലില്‍ എത്തി മുറി പരിശോധിച്ചപ്പോളാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് ഇയാളെ തൊട്ടില്‍ പാലം ഡിപ്പോയില്‍ നിന്നും കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റിയത്. തുടര്‍ന്ന് ജോയിന്‍ ചെയ്ത് രണ്ടു ദിവസം ജോലിയില്‍ കയറിയെങ്കിലും പിന്നീട് കോഴിക്കോടേക്ക് തിരിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആസ്വഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തു.

Leave a Reply