കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

0

തിരുവനന്തപുരം: കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. നിലവില്‍ കൊല്ലത്തു നിന്നുള്ള ലോക്‌സഭാംഗമാണ് എന്‍ കെ പ്രേമചന്ദ്രന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്നും വിജയിച്ചത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രനും ആര്‍എസ്പിയും പിന്നീട് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞാണ് യുഡിഎഫിലെത്തുന്നത്.‌പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കഴിഞ്ഞദിവസമാണ് സമ്മാനിച്ചത്. പ്രേമചന്ദ്രന് മുമ്പ് രണ്ടു തവണ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. എൺ മുകേഷ്, സി എസ് സുജാത എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply