കമല്‍നാഥിന് സീറ്റില്ല; സമ്മര്‍ദ്ദത്തിന് വഴങ്ങാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

0

ന്യൂഡല്‍ഹി; മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടെ മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കമല്‍നാഥിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഹൈക്കമാന്‍ഡ്, അശോക് സിങ്ങിനെയാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ അടുത്ത അനുയായിയാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ച അശോക് സിങ്. രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കമല്‍നാഥ് കഴിഞ്ഞയാഴ്ച സോണിയാഗാന്ധിയെ കണ്ടിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ കമല്‍നാഥും മകനും ബിജെപിയില്‍ ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

കോണ്‍ഗ്രസ് പുറത്തു വിട്ട പുതിയ പട്ടിക പ്രകാരം അജയ് മാക്കന്‍, സയീദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. രേണുകാ ചൗധരി, എം അനില്‍കുമാര്‍ യാദവ് എന്നിവര്‍ തെലങ്കാനയില്‍ നിന്നും രാജ്യസഭ സ്ഥാനാര്‍ത്ഥികളാകും. 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക് ഈ മാസം 27 നാണ് വോട്ടെടുപ്പ്.

Leave a Reply