കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോ ചുമതലയേറ്റു

0

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിയമനം. റിസര്‍വ് ബാങ്കും നിയമനം നേരത്തെ അംഗീകരിച്ചിരുന്നു.

ഐഡിബിഐ ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി 5 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ജോര്‍ട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്. കേരളത്തിലെ ബാങ്കിങ് രംഗത്ത് 10 വര്‍ഷത്തെ സേവന പരിചയമുണ്ട്.2005-ല്‍ ഐഡിബിഐയും ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ആയുള്ള ലയനത്തിന്റെയും, 2007ലെ ഐഡിബിഐ ബാങ്കുമായി യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് (യുഡബ്ല്യുബി) ലയനത്തിന്റെയും അനുഭവസമ്പത്ത് കൈമുതലായുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here