ഐഎസ്എല്‍; നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ, തിരികെയുള്ള ടിക്കറ്റും ആദ്യം വാങ്ങാം

0

കൊച്ചി: തിങ്കളാഴ്ച ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്എല്‍ മത്സരം നടക്കുന്ന സാഹചര്യത്തിലാണിത്.

ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാം.

Leave a Reply