ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തല്ലിയതില്‍ സ്ത്രീത്വത്തെ അവഹേളിച്ചെന്ന വകുപ്പ് നിലനില്‍ക്കില്ല: ഹൈക്കോടതി

0

ശ്രീനഗര്‍: ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തല്ലിയതിന് സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന വകുപ്പു പ്രകാരം കേസെടുക്കാനാവില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ഐപിസി 354ാം വകുപ്പു പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

ഭര്‍ത്താവ് ഭാര്യയെ പരസ്യമായി തല്ലിയതില്‍ ഐപിസി 354 വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോധപൂര്‍വമായി മുറിപ്പെടുത്തിയതിന് ഐപിസി 323 പ്രകാരം ഭര്‍ത്താവിനെതിരെയുള്ള കേസ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള കുടുംബ വഴക്കില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്. കോടതി നടപടികള്‍ക്ക എത്തിയ തന്നെ ഭര്‍ത്താവ് പരസ്യമായി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഐപിസി 354, 323 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

Leave a Reply