താന്‍ എപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനൊപ്പമാണെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. സ്വവര്‍ഗാനുരാഗം കാരണം ഉണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളിലാണ് തനിക്ക് ആശങ്കയുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായവും സമ്മതവും ഒഴിവാക്കണം എന്ന് പറഞ്ഞ് വിദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. ഹോമോസെക്ഷ്വാലിറ്റി പീഡോഫീലിയയിലേക്ക് എത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് മുനീര്‍ ചോദിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡറിനൊപ്പമാണ് ഇപ്പോഴും. അന്ന് സാമൂഹിക ക്ഷേമ മന്ത്രിയായി ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്നാണ് പറഞ്ഞത്. കാരണം, എനിക്ക് ആരോഗ്യ മന്ത്രാലയം തന്ന മറുപടി അങ്ങനെയായിരുന്നു. അതെങ്ങനെ പറയാനാകും എന്ന് ചോദിച്ച് അവര്‍ എന്നെ ചോദ്യം ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയതിനു ശേഷം ഞങ്ങള്‍ ട്രാന്‍സ് ജെന്‍ഡര്‍ സെന്‍സെസ് എടുത്തു. ആദ്യം രണ്ടു പേരെ കണ്ടുപിടിച്ചു. അവരില്‍ നിന്ന് നാലു പേരെ. അങ്ങനെ 25,000 ട്രാന്‍സ്‌ജെന്‍ഡര്‍സിനെ കണ്ടെത്തി. അങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടുവരുന്നത്.