മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

0

ഇടുക്കി: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ഇന്ന് എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍. കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കാട്ടാന ആക്രമണത്തില്‍ മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു മാസത്തിനിടെ നാലാമത്തെ മരണമാണിത്.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവർക്ക് പരിക്കേറ്റു. എസക്കി രാജ, ഭാര്യ റെജിന എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവർ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.

Leave a Reply