അയോദ്ധ്യയിലെ മസ്ജിദിനുള്ള ഇഷ്ടിക മക്കയിൽ നിന്ന് എത്തിക്കുന്നു. മക്കയിലെ “സം സം” കിണറ്റിൽ നിന്നുള്ള വിശുദ്ധജലം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഇഷ്ടിക എത്തിക്കുന്നത്. ഇഷ്ടികയിൽ ഖുറാനിൽ നിന്നുള്ള ആയത്തുൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. കഴിഞ്ഞ ആഴ്ച ഹജ്ജിൽ നിന്ന് ഇഷ്ടിക ഇന്ത്യയിൽ എത്തി.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12 ന് ഓൾ ഇന്ത്യ റബ്താ-ഇ-മസ്ജിദിൻ്റെ ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയും ഇഷ്ടിക മക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സാം സം വെള്ളത്തിൽ കഴുകിനൽകി പ്രാർത്ഥന നടത്തിയ ശേഷം, അത് മദീന ഷെരീഫിലേക്ക് കൊണ്ടുപോയി. റംസാന് ശേഷം ഇഷ്ടിക അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്.