ആദ്യം ഹോളിവുഡില്‍, പിന്നെ കൊറിയയില്‍; അഞ്ച് വര്‍ഷം കൊണ്ട് 10 രാജ്യങ്ങളില്‍: വരുന്നത് ‘ദൃശ്യം’ യുഗം

0

റിലീസ് ചെയ്തിട്ട് 10 വര്‍ഷം കഴിഞ്ഞിട്ടും തിളക്കമേറുന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. അതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഹോളിവുഡ് റീമേക്കിനുള്ള വര്‍ക്കുകള്‍ ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റീമേക്കിനായി ഗള്‍ഫ്‌സ്ട്രീം പിക്‌ചേഴ്സ്, ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോര്‍ത്തതായാണ് നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് അറിയിച്ചത്. ദൃശ്യം ആദ്യ ഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും അന്താരാഷ്ട്ര അവകാശമാണ് ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.

സൗത്ത് കൊറിയയില്‍ ചിത്രം പുറത്തിറക്കാനുള്ള വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിര്‍മാണ കമ്പനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയന്‍ ഭാഷയിലും ഒരുക്കിയതിനു ശേഷം അടുത്ത് മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ പത്ത് രാജ്യങ്ങളില്‍ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യം എന്നാണ് പത്രക്കുറിപ്പിലൂടെ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കുന്നത്.മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ 2013ലാണ് റിലീസ് ചെയ്തത്. ചിത്രം വന്‍ വിജയമായതോടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, മാണ്ടറിന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here