കേരള പൊലീസ് സംഘത്തിന് നേര്‍ക്ക് രാജസ്ഥാനില്‍ വെടിവെപ്പ്, രണ്ടുപേര്‍ പിടിയില്‍

0

ജയ്പൂര്‍: കേരള പൊലീസ് സംഘത്തിന് നേര്‍ക്ക് രാജസ്ഥാനില്‍ അക്രമികളുടെ വെടിവെപ്പ്. മോഷണ സംഘത്തെ പിടികൂടാണ് ആലുവ പൊലീസ് അജ്മീറിലെത്തിയത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. സ്വര്‍ണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മീറിലേക്കു പോയത്.

Leave a Reply