‘അച്ഛന്റെ പ്രതീക്ഷകളാണ് അന്ന് ഡാമിൽ മുങ്ങി ഇല്ലാതായത്, ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു’: പ്രശംസിച്ച് ഷാജി കൈലാസ്

0

മഞ്ഞുമ്മൽ ബോയ്സ് സിനിമയെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസ്. ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നാണ് ഷാജി കൈലാസ് കുറിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ് ഈ ചിത്രം എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഷാജി കൈലാസിന്റെ സഹോദരൻ മരിക്കുന്നത് ഇത്തരത്തിൽ ഒരു യാത്രയ്ക്കിടയിലാണ്. സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചെന്നും ഷാജി കൈലാസ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here