കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം; ഓടിയെത്തിയത് ആറ് ആംബുലൻസുകൾ, പരാതി നൽകാൻ ഡ്രൈവർമാർ

0

തൃശ്ശൂർ: ബസ് പുഴയിലേക്ക് മറിഞ്ഞെന്ന വ്യാജ സന്ദേശം ലഭിച്ചതായി ആംബുലൻസ് ഡ്രൈവർമാർ. സന്ദേശം ലഭിച്ചതിനെ തുടർന്ന് ആറു ആംബുലൻസുകളാണ് സ്ഥലത്തെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർമാർ അറിയിച്ചു.

കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധിപേർ അപകടത്തിൽപ്പെട്ടെന്നായിരുന്നു വ്യാജ സന്ദേശം. ഇന്ന് ഉച്ചയോടെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. ഇതേതുടർന്നാണ് വിവിധയിടങ്ങളിൽ നിന്നായി ആംബുലൻസുകൾ സ്ഥലത്തെത്തിയത്. യാതൊരു അപകടവും നടന്നിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും മനസിലായതോടെയാണ് ആംബുലൻസ് ഡ്രൈവർമാർ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here