അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും ഇഡി സമന്‍സ്

0

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതിന് മുന്നെ ഇഡി ഏഴുതവണ സമന്‍സ് അയച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.

എട്ടാമത്തെ സമന്‍സില്‍ മാര്‍ച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദ്ദേശം. ഇഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടാല്‍ മാത്രമെ ഇഡിക്ക് മുന്നിലെത്തുവെന്നും കെജ്‌രിവാള്‍ അറിയിച്ചിരുന്നു.അതേസമയം ചോദ്യം ചെയ്യുന്നതിനായി നല്‍കിയ തുടര്‍ച്ചയായ നോട്ടീസുകള്‍ കെജ്‌രിവാള്‍ അവഗണിക്കുകയാണെന്ന് ചൂണ്ടികാട്ടി കെജ്‌രിവാള്‍ ഡല്‍ഹി കോടയിതെ സമീപിച്ചിരുന്നു. കേസില്‍ കോടതി മാര്‍ച്ച് 16 ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

Leave a Reply