മദ്യപിച്ച് അടിപിടി; കോൺക്രീറ്റ് സ്ലാബ് കൊണ്ടു തലയ്ക്കടിയേറ്റ് 65കാരൻ മരിച്ചു; അയൽവാസി അറസ്റ്റിൽ

0

തൃശൂർ: മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന 65കാരൻ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ ആണ് മരിച്ചത്. സംഭവത്തിൽ നാസറിന്റെ അയൽവാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടിൽ മുഹമ്മദ് (40) അറസ്റ്റ് ചെയ്തു.

ചാവക്കാട് ടൗണിലെ ബാറിനു സമീപം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ബാറിൽ നിന്നു ഇരുവരും ഒരുമിച്ച് മദ്യപിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് അടിപിടിയുണ്ടായത്.അതിനിടെ മുഹമ്മദ് കൈയിൽ കിട്ടിയ കോൺക്രീറ്റ് സ്ലാബിന്റെ കഷണം കൊണ്ടു നാസറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നാസറിനെ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ നാസർ മരിച്ചു.

Leave a Reply