പിതാവിന്‍റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് മകളുടെ സാമ്പത്തിക ശേഷി തടസ്സമല്ല: ഹൈക്കോടതി

0

ഹൈദരാബാദ്: മകള്‍ക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക ശേഷി ഉള്ളതിനാല്‍ പിതാവ് സ്വയം സമ്പാദിച്ച സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് എം ജി പ്രിയദര്‍ശിനി ആണ് കേസ് പരിഗണിച്ചത്. സഹോദരിക്കെതിരെ സഹോദരന്‍ ആണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

സഹോദരിക്ക് നല്ല സാമ്പത്തിക സ്ഥിതിയാണുള്ളതെന്നും പിതാവിന് പാരമ്പര്യമായി കിട്ടിയതല്ലെന്നും സ്വയം അധ്വാനിച്ചുണ്ടാക്കിയതാണെന്നും അതിനാല്‍ സ്വത്ത് നല്‍കാനാവില്ലെന്നുമായിരുന്നു വാദം. എന്നാല്‍ മകള്‍ക്ക് സാമ്പത്തിക സ്ഥിതിയുണ്ടെങ്കിലും പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നത് തടയാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

Leave a Reply