തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

0

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. വിളവന്‍കോട് എംഎല്‍എ എസ് വിജയധരണിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് വിജയധരണിയുടെ ബിജെപി പ്രവേശം.

മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാനേതാക്കളില്‍ ഒരാളാണ്.കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസിന്റെ പ്രധാനദൗര്‍ബല്യം ആ പാര്‍ട്ടിയുടെ ആഭ്യന്തരരാഷ്ട്രീയമാണെന്ന് വിജയധരണി പറഞ്ഞു. ഓരോ നേതാക്കളും അവരവരുടെ താത്പര്യത്തിനായി ഗ്രൂപ്പു കളിക്കുകയാണ്. കുട്ടിക്കാലം മുതല്‍ക്കെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയില്‍ എത്തിച്ചത്. ബിജെപിയെ തമിഴ്‌നാട്ടില്‍ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്നും അണ്ണാമലൈയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വളരുകയാണെന്നും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും വിജയധരണി പറഞ്ഞു.

ഫെബ്രുവരി 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരുനെല്‍വേലിയിലെ ബിജെപി റാലിയില്‍ വിജയധരണിയും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here