ചാറ്റുകള്‍ വേഗത്തില്‍ എടുക്കാം; വാട്‌സ്ആപ്പ് വെബില്‍ പുതിയ ഫീച്ചര്‍

0

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വെബ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് എത്തുന്നു. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ അനുവദിക്കുന്ന ‘ഫേവറേറ്റ്‌സ്’ ഫില്‍ട്ടറാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ്. ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട അക്കൗണ്ടുകള്‍ ഫേവറേറ്റായി ക്രമീകരിക്കാം.

പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫേവറേറ്റ് കോണ്‍ടാക്ടുകള്‍ എളുപ്പത്തില്‍ എടുക്കുകയും സന്ദേശം അയക്കാനും കോള്‍ ചെയ്യാനും സാധിക്കും. ഫേവറേറ്റ് ഫില്‍ട്ടറിന് പുറമെ വാട്‌സ്ആപ്പ് വെബ് പതിപ്പില്‍ ഡാര്‍ക്ക് മോഡും കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രായിഡ് പതിപ്പിന് സമാനമായി വെബ് പതിപ്പിലും ഫീച്ചറുകള്‍ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ വാടസ്ആപ്പില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഈ ഫീച്ചറും നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here