ബജറ്റ്: പൊതു ചര്‍ച്ചയില്‍ ഇന്ന് മറുപടി; സപ്ലൈകോയ്ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും

0

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചയ്ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് മറുപടി പറയും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോയ്ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും. വിദേശസര്‍വകലാശാലകള്‍ക്കുള്ള അനുമതി വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.

സപ്ലൈകോയെ ബജറ്റില്‍ അവഗണിച്ചതില്‍ ഭക്ഷ്യമന്ത്രി ധനമന്ത്രിയെ കടുത്ത അൃപ്തി അറിയിച്ചിരുന്നു. സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ സിപിഐയും കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കുന്നത് ധനവകുപ്പ് പരിഗണിക്കുന്നത്.

വിദേശസര്‍വകലാശാല വിഷയത്തിലും സിപിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ യുജിസി റെഗുലേഷന്‍ ഉള്ളതിനാല്‍ കേരളത്തിന് മാറി നില്‍ക്കാന്‍ പരിമിതിയുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചേക്കും. കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ കേരളം നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.

Leave a Reply