അരിയല്ല, പഴപ്പായസം കൊടുത്താലും ബിജെപി തോല്‍ക്കും; തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോവും: ടിഎന്‍ പ്രതാപന്‍

0

തൃശൂര്‍: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. പരിപ്പല്ല, അരിയല്ല, പഴപ്പായസം കൊണ്ടുവന്നു കൊടുക്കാന്‍ ശ്രമിച്ചാലും ബിജെപി തൃശൂരില്‍ വിജയിക്കില്ലെന്ന് പ്രതാപന്‍ പറഞ്ഞു.

അമിത് ഷാ നേരിട്ടാണ് തൃശൂരിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് അറിയുന്നത്. എത്ര കോര്‍പ്പറേറ്റ് പണം ഒഴുകിയാലും തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്കു പോവും.

ടി.എന്‍ പ്രതാപന്‍ നയിക്കുന്ന

‘വെറുപ്പിനെതിരെ സ്‌നേഹ സന്ദേശയാത്ര’

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 5 വരെ

ടി.എന്‍ പ്രതാപന്‍ എം.പി നയിക്കുന്ന ‘വെറുപ്പിനെതിരെ സ്‌നേഹ സന്ദേശയാത്ര’ ഈ മാസം 20മുതല്‍ മാര്‍ച്ച് 5 വരെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കും. 20ന് വൈകിട്ട് മൂന്ന് മണിക്ക് വടക്കേക്കാട് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും.

21ന് വടക്കേക്കാട്, 22 നാട്ടിക, 23 പാവറട്ടി , 24 കാട്ടൂര്‍, 25 തൃശൂര്‍, 26 പാണഞ്ചേരി, 27 ഗുരുവായൂര്‍, 28 മണലൂര്‍ , 29 ഇരിങ്ങാലക്കുട, മാര്‍ച്ച് 01 അളഗപ്പനഗര്‍, മാര്‍ച്ച് 2 ചേര്‍പ്പ്, മാര്‍ച്ച് 3 അയ്യന്തോള്‍, മാര്‍ച്ച് 4 ഒല്ലൂര്‍, മാര്‍ച്ച് 5 പുതുക്കാട് എന്നിവിടങ്ങളിലാണ് ബ്ലോക്ക്തല പദയാത്രകള്‍ നടക്കുക.

Leave a Reply