കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോള്‍ ശ്രദ്ധിക്കുക!; അപകട മുന്നറിയിപ്പുമായി കെഎസ്ഇബി

0

തിരുവനന്തപുരം: സംസ്ഥാനം ഉത്സവാന്തരീക്ഷത്തിലാണ്. സംസ്ഥാനത്ത് ഉടനീളം വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടന്നുവരികയാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെഎസ്ഇബി. കെട്ടുകാഴ്ചകളും വിളക്കുകെട്ടുകളും എഴുന്നള്ളിക്കുമ്പോള്‍ വൈദ്യുതി ലൈനിനു സമീപത്താകാതെ ശ്രദ്ധിക്കണമെന്ന് ഫെയ്‌സ്ബുക്കില്‍ കെഎസ്ഇബി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ആര്‍ച്ചുകളും കമാനങ്ങളും അലങ്കാര നിര്‍മ്മിതികളും വൈദ്യുതി ലൈനിന് സമീപത്തോ മുകളിലോ സ്ഥാപിക്കരുത്.

ആഹ്ളാദകരമായ ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താം.’- കെഎസ്ഇബി ഓര്‍മ്മിപ്പിച്ചു.

Leave a Reply